വിചാരണക്കോടതി വിധിക്കെതിരെ സ്വന്തം നിലയിൽ നിയമ പോരാട്ടത്തിനൊരുങ്ങി കന്യാസ്ത്രീ. കന്യാസ്ത്രീ മഠത്തിൽ തുടർന്ന് തന്നെയാകും നിയമ പോരാട്ടമെന്ന് സേവ് ഔവർ സിസ്റ്റേഴ്സ് ഫോറം അറിയിച്ചു. ”വിധിയിൽ നിരവധി പോരാമയ്മകളുണ്ട്. കന്യാസ്ത്രീ താമസിയാതെ മാധ്യമങ്ങളെ കാണും. ഇരക്ക് ആവശ്യമായ സഹായങ്ങളെല്ലാം എസ് ഓ എസ് നൽകും. ഫ്രാങ്കോ മുളക്കലുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിൽ ബിഷപ്പ് മഠത്തിൽ വരുന്നത് വിലക്കുമായിരുന്നില്ല. ഇരയുടെ മൊഴിയിൽ കുത്തും കോമയും കുറഞ്ഞത് നോക്കി ആയിരുന്നില്ല സുപ്രധാനമായ ഈ കേസിൽ കോടതി വിധി പറയേണ്ടിയിരുന്നത്”. ഉന്നത കോടതികളിൽ നിന്നും ഇരക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഫാ. അഗസ്റ്റിൻ വട്ടോളി കൂട്ടിച്ചേർത്തു.