ഒരു സൂപ്പർസ്റ്റാർ എന്ന നിലയിലുള്ള യാതൊരുവിധ തലക്കനവും ഇല്ലാത്ത സഹപ്രവർത്തകരോടും ആരാധകരോടും ഒരുപോലെ എളിമയോടെ പെരുമാറുന്ന തമിഴ് നടൻ സൂര്യ മിക്കവരുടെയും ഇഷ്ട താരമാണ്. തമിഴകത്ത് അറിയപ്പെടുന്ന നടനായ ശിവകുമാറിന്റെ മകൻ കൂടിയാണ് താരം. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തിൽ ദളപതി വിജയ്ക്ക് ആശംസകളുമായി എത്തിയ നടന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ റിലിസിനോട് അനുബന്ധിച്ച പരിപാടിയിൽ ആയിരുന്നു പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുന്ന തന്റെ സഹപ്രവർത്തകനുള്ള ആശംസ താരം അറിയിച്ചത്.
തന്റെഅടുത്ത സുഹൃത്തായ ഉദയനിധി സ്റ്റാലിനെയും ദളപതി വിജയ്യെ ചേർത്തതായിരുന്നു സൂര്യയുടെ പരാമർശം. തനിക്ക് ലയോള കോളേജിൽ പഠിക്കുമ്പോൾ, ഒരു ജൂനിയർ ഉണ്ടായിരുന്നു, ഞാൻ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകൾ. ഒരു വലിയ പാരമ്പര്യത്തിൽ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോൾ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയിൽ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ലവരവായി മാറട്ടെ എന്നുമായിരുന്നു സൂര്യ വിജയിയെ കുറിച്ച് പറഞ്ഞത്.