ബിജെപി നേതാവ് നൂപുർ ശർമ്മയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പ്രവാചകനെതിരെ പ്രകോപന പരാമർശം നടത്തിയ നൂപുർ ശർമ്മ ടെലിവിഷനിലൂടെ രാജ്യത്തോട് മുഴുവൻ മാപ്പ് പറയണമെന്നും സുപ്രീം കോടതി പറഞ്ഞു. ഉദയ്പൂർ സംഭവത്തിൽ നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട് കോടതി. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി. തന്റെ പരാമർശം പിൻവലിക്കാൻ നൂപുർ വൈകിയെന്നും സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.
തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുർ ശർമ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുള്ളതിനാൽ എല്ലാ സംസ്ഥാനങ്ങളിലേക്കും പോകാനാകില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തന്നെ കൊല്ലുമെന്ന് പറഞ്ഞ് നിരന്തം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും നൂപുർ ശർമ്മ കോടതിയിൽ പറഞ്ഞു.
നൂപുറിനെതിരായ പോലീസ് അന്വേഷണത്തേയും സുപ്രീം കോടതി വിമർശിച്ചു. നൂപുർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമര്‍ശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിൻ്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു.