പാലക്കാട്: അഞ്ച് ദിവസംമാത്രം പ്രായമുള്ള കുഞ്ഞിന് അമിത വാക്സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്സിന് സസ്പെന്‍ഷന്‍. പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രം നഴ്സ് ചാരുലതയെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പള്ളിക്കുളം സ്വദേശികളായ ദമ്ബതികളുടെ ആണ്‍കുഞ്ഞിനാണ് നഴ്സ് കുറിപ്പിലില്ലാത്ത വാക്സിന്‍ നല്‍കിയത്.
ബിസിജിയുടെ കുത്തിവയ്പ്പ് എടുക്കുന്നതിനായിരുന്നു കുഞ്ഞിനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. കുട്ടിയെ ഒന്നിലധികം തവണ കുത്തിവെക്കുന്നത് കണ്ട ബന്ധുക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അമിതമായി വാക്സിനുകള്‍ എടുത്തതായി കണ്ടെത്തിയത്. രണ്ടാം മാസത്തില്‍ എടുക്കുന്ന പോളിയോ വാക്സിന്‍, ഒന്നരമാസത്തില്‍ എടുക്കേണ്ട റോട്ട വാക്സിന്‍, പിസിവി, ഐപിവി ഉള്‍പ്പടെയുള്ള വാക്സിനുകളാണ് കുട്ടിക്ക് നല്‍കിയത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കുഞ്ഞിന്‍റെ കടുത്ത പനിക്ക് ശമനമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.