അച്ചടക്കം, സ്ഥിരത.. ഭാരം കുറയ്ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് ഇത്. കൃത്യമായ ഡയറ്റും വ്യായാമവും കൂടിയുണ്ടെങ്കില്‍ പിന്നെ ഭാരം എപ്പോള്‍ കുറഞ്ഞു എന്ന് ചോദിച്ചാല്‍ മതി. ഇപ്പോഴിതാ ഒരു ബെഡ്‌ടൈം ഡ്രിങ്ക് കുടിച്ചതുവഴി 21 ദിവസങ്ങള്‍ക്കുള്ളില്‍ 7 കിലോഗ്രാം ഭാരം കുറച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് റിച്ച.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വളരെ സുലഭമായ അഞ്ചുചേരുകള്‍ വച്ചാണ് റിച്ച ഡ്രിങ്ക് തയ്യാറാക്കിയത്. ഭാരം കുറയ്ക്കുന്നതിനൊപ്പം ആര്‍ത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഇത് പ്രതിവിധിയാണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ട്. ഏലം, പെരുഞ്ചീരകം, കുക്കുമ്പര്‍, ഇഞ്ചിനീര്, നാരങ്ങ കഷ്ണങ്ങള്‍,വെള്ളത്തില്‍ കുതിര്‍ത്ത ചിയ സീഡ് എന്നിവയാണ് ഡ്രിങ്ക് തയ്യാറാക്കാനായി വേണ്ടത്.
ഏലവും പെരുഞ്ചീരകവും കായവും ചേര്‍ത്ത് 10 മിനിറ്റ് ചെറുചൂടില്‍ ചെറുതായി വറുത്തെടുക്കുക. ഇത് നന്നായി പൊടിച്ചെടുക്കുക. ഒരു കുപ്പിയില്‍ ഇതും നാരാങ്ങ കഷ്ണങ്ങളും അരിഞ്ഞ കുക്കുമ്പറും ഇഞ്ചിനീരും നേരത്തേ വെള്ളത്തിലിട്ട് കുതിര്‍ത്തിയ ചിയ സീഡും വെള്ളവും ചേര്‍ക്കുക. ശേഷം നന്നായി കുലുക്കിയെടുക്കാം. രാത്രി കിടക്കുന്നതിന് മുന്‍പായി ഇത് കുടിക്കാം. റിച്ച തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലം. ഗ്യാസ്, ദഹനക്കേട്, വയറുവീര്‍ക്കല്‍ എന്നിവയ്ക്ക് ഏലം ഒരു പ്രതിവിധിയാണ്. പെരുഞ്ചീരകത്തില്‍ ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ഫൈബറും അടങ്ങിയിട്ടുണ്ട്. അത് വിശപ്പടക്കും. വയറുവീര്‍ക്കല്‍ തടയും ദഹനം മെച്ചപ്പെടുത്തും. കായവും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. അക് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കാലറി വളരെ കുറവായ കുക്കുമ്പര്‍ ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതാണ്. ഇതും ദഹനം മെച്ചപ്പെടുത്തും. ചിയ സീഡ്‌സ് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇഞ്ചിനീരും ദഹനത്തിന് സഹായിക്കുന്നതാണ്.