
ഒക്ടോബര്‍ 22ന് സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കാതലിക് സിറിയന്‍ ബാങ്കിന്റെ പകുതി ഓഹരി കാനഡയിലെ കമ്പനിയ്ക്കു കൈമാറിയതോടെ ജീവനക്കാരെ ദ്രോഹിക്കുകയാണെന്നാണ് ആരോപിച്ചാണ് പണിമുടക്ക്. ബാങ്കിന്റെ ജനകീയ സ്വഭാവം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കി മറ്റ് ബാങ്ക് ജീവനക്കാരും പണിമുടക്ക് പ്രഘ്യപിച്ചു.