മനുഷ്യൻറെ ബഹിരാകാശ ദൗത്യങ്ങളുടെ തുടക്കം എന്നറിയപ്പെടുന്ന സ്പുട്നിക് 1 ൻറെ വിക്ഷേപണ ദിവസമായ ഒക്ടോബർ നാലും (1957 ഒക്ടോബർ 4)ആരുടെയും കുത്തകാവകാശമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട ഒക്ടോബർ 10 ഉം (1967 ഒക്ടോബർ 10). പരീക്ഷണ വഴികളിലെനാഴികക്കല്ലുകൾ. അതിനാൽ എല്ലാവർഷവും ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായാണ് കണക്കാക്കുന്നത്.
16 രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തോട 2011 ൽ സ്ഥാപിച്ച ബഹിരാകാശ നിലയം, ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഇടമാണ് ഇതു. 420 ടൺ ഭാരമുണ്ട് ഈ നിലയത്തിന്. 1998 ൽ ആരംഭിച്ച ദൗത്യം പത്ത് വർഷത്തിലധികം സമയമെടുത്ത് ആണ് പൂർത്തിയാക്കിയത്. 2015 വരെയാണ് കാലാവധി. 2028 വരെ പ്രവർത്തിയ്ക്കാൻ നിലയത്തിന് സാധിക്കുമെന്നാണ് പുതിയ നിഗമനം.
ഓരോ രാജ്യങ്ങളും ബഹിരാകാശത്തേയ്ക്ക് തൊടുത്ത് വിടുന്ന ഉപഗ്രഹങ്ങൾ അതിൻറെ കാലാവധി പൂർത്തിയായ ശേഷം ബഹിരാകാശ മണ്ഡലത്തിൽ അവശിഷ്ടങ്ങളായി സഞ്ചരിച്ചുകൊണ്ടേയിരിക്കും. രണ്ട് രീതിയിൽ ഇവയെ സുമസ്കരിച്ചുകളയാറുണ്ട്. ഇന്ധനം മുഴുവനായി ഉപയോഗിച്ചുകൊണ്ട് അവയുടെ ഭ്രമണപഥം താഴ്ത്തിക്കൊണ്ട് , ഭൂമിയുടെ പരിധിയിലെയ്ക്ക് കടക്കുന്നതോടെ കത്തിതീരുന്നു. കത്തി തീരാതെ അവശേഷിക്കുന്ന ഭാഗം മനുഷ്യവാസമില്ലാത്ത തെക്കൻ പസഫിക് സമുദ്രത്തിലെ ചില ഭാഗങ്ങളിലേയ്ക്ക് വിദഗ്ദമായി വീഴ്ത്തുകയാണ് പതിവ്.
അതിനാൽ ഉപ്രഹങ്ങളുടെ ശവപ്പറമ്പ് എന്ന് ഈ ഭാഗത്തെ വിളിക്കാറുണ്ട്.