സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 520 രൂപ ഉയർന്ന് 75,760 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 9,470 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 75,240 രൂപയും ഗ്രാമിന് 9,405 രൂപയുമായിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് ഇന്ന് 3,400 ഡോളറിൽ നിന്നും 3,423 ഡോളറിലേക്കെത്തി.ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,261 രൂപയും പവന് 82,648 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,696 രൂപയും പവന് 61,568 രൂപയുമാണ്.
ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവാകും.








