
ഡാഷ് ബോര്‍ഡിനെ കുറിച്ച് പഠിക്കാനായാണ് ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തില്‍ സന്ദർശനം നടത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് മോഡല്‍ പഠിക്കാനായല്ല ഉദ്യോഗസ്ഥർ പോയത്. ഇത് എല്ലാ സർക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. ഗുജറാത്ത് മോഡൽ പഠിക്കാൻ ഉള്ള ശ്രമത്തെ അതി രൂക്ഷമായാണ് പ്രതിപക്ഷം വിമര്ശിച്ചത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനവും അര ലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രെട്ടറി വിലയിരുത്തിയിരുന്നു