Spread the love
വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ല ചാഞ്ഞാല്‍ ഉദ്യോഗസ്ഥർക്ക് പിഴ

വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴചുമത്താന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു.

ജൂണ്‍ ഒന്നുമുതലാണ് പിഴ നിലവില്‍ വരുക. ജൂണ്‍ ഒന്നിനു ശേഷം ഇത്തരം തടസ്സങ്ങള്‍ മാറ്റാന്‍ കെഎസ്.ഇ.ബി.ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരില്‍ നിന്ന് തുല്യതോതില്‍ ഈടാക്കും.

അതേസമയം വൈദ്യുത ലൈന്‍, പോസ്റ്റ്, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയ്ക്കുമീതെ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ചാഞ്ഞുനില്‍ക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസര്‍മാരെ ചൂണ്ടിക്കാട്ടി വാട്‌സാപ്പില്‍ അയക്കാം.

ജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് അയക്കാവുന്ന വാട്‌സാപ്പ് നമ്പര്‍- 9496001912. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലേക്കും അയക്കാം. പത്ത് ചിത്രങ്ങള്‍ക്ക് ബോര്‍ഡ് സമ്മാനം നല്‍കും.

കാലവര്‍ഷത്തിനു മുമ്പായി ലൈനുകള്‍ക്ക് ഭീഷണിയായ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ബോര്‍ഡ് വെട്ടിമാറ്റാറുണ്ട്. വര്‍ഷംതോറും 65 കോടി രൂപയാണ് ഇതിനുചെലവ്.

ഇത്തവണ ഏപ്രില്‍ 22 നു നടത്തിയ അവലോകനത്തില്‍ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നു വിലയിരുത്തി. ജോലികള്‍ മേയ് 31-നകം തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി.

Leave a Reply