Spread the love
സൗദിയിൽ ബിനാമി ബിസിനസ് നടത്തുന്നവർക്ക് പദവി ശരിയാക്കാൻ ആനുകൂല്യവുമായി അധികൃതർ

ജിദ്ദ: രാജ്യത്ത് ബിനാമി ബിസിനസിലേർപ്പെട്ടവർക്ക് പദവി ശരിയാക്കുന്നതിനായി പുതിയ ആനുകൂല്യവുമായി വാണിജ്യ മന്ത്രാലയം.

വാർഷിക വരുമാനം 2 മില്യൺ റിയാൽ ഉള്ളവർക്ക് ഇപ്പോൾ നിക്ഷേപക ലൈസൻസിനു അപേക്ഷിക്കാനുള്ള അവസരമാണു അധികൃതർ ഒരുക്കിയിട്ടുള്ളത്. ഇത് വരെ 10 മില്യൺ റിയാൽ വാർഷിക വരുമാനമുള്ളവരെയായിരുന്നു അധികൃതർ ലക്ഷ്യമാക്കിയിരുന്നത്.

ഇപ്പോൾ 2 മില്യൺ റിയാൽ വാർഷിക വരുമാനം ഉള്ളവർക്കും നിക്ഷേപക ലൈസൻസിനു അപേക്ഷിക്കാമെന്ന ആനുകൂല്യം നിരവധിയാളുകൾക്ക് ഉപയാഗപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ. അടുത്ത വർഷം ഫെബ്രുവരി 16 വരെയാണു പദവി ശരിയാക്കാൻ ബിനാമികൾക്ക് അധികൃതർ നൽകിയിട്ടുള്ള സമയ പരിധി.

അതേ സമയം ട്രേഡിംഗ് മേഖലയിൽ ലൈസൻസ് ലഭിക്കുന്നതിനു 27 മില്യൻ മൂലധനം കാണിക്കേണ്ടതുണ്ട്. ബഖാലകൾ ട്രേഡിംഗ് മേഖലയിലായതിനാൽ ലൈസൻസിനു 27 മില്യൻ റിയാൽ മൂലധനം കാണിക്കേണ്ടി വരും.

എന്നാൽ ഇലക്ട്രിക് ആൻ്റ് പ്ളംബിംഗ്, റെസ്റ്റോറൻ്റ്, വർക്ക് ഷോപ്പ്, ലോണ്ട്രി, ബാർബർ ഷോപ്പ് ആൻ്റ് ബ്യൂട്ടി പാർലർ, ബേക്കറി എന്നിവയെല്ലാം സർവീസ് മേഖലയിലാണു ഉൾപ്പെടുത്തിയിട്ടുള്ളത്. സർവീസ് മേഖലയിൽ നിക്ഷേപക ലൈസൻസ് വേണമെങ്കിൽ 2 മില്യനിലധികം വാർഷിക വരുമാനം മതി. മൂലധനമായി 5 ലക്ഷവും കാണിച്ചാൽ മതി.

Leave a Reply