Spread the love
ആക്രി വിലയ്ക്ക് കെഎസ്ആർടിസി ബസ്

ഉപയോഗ ശൂന്യമായ കെഎസ്ആർടിസിയുടെ ബസുകൾ ആക്രിവിലയ്ക്ക് വില്പന തുടങ്ങി. ആലപ്പുഴ – കോട്ടയം ജില്ലയിലെയും ഉപയോഗ ശൂന്യമായ നിരവധി ബസുകൾ ചേർത്തല ഡിപ്പോയിൽ എത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഇതിൽ നിന്നാണ് തീർത്തും ഉപയോഗ യോഗ്യമല്ലാത്തവ ആക്രി വിലയ്ക്ക് നൽകുന്നത്. എൻജിൻ നമ്പർ പ്ലേറ്റ് ഉൾപ്പെടെ അഴിച്ചുനീക്കിയ ശേഷമാണ് ബസ് നൽകുക. വാങ്ങുന്നവർ ക്രെയിൻ ഉപയോഗിച്ചാണ് കൊണ്ടുപോകുന്നത്. കുറച്ചെങ്കിലും ഉപയോഗ യോഗ്യമായ ബസ് രൂപമാറ്റം വരുത്തി കടകളായി ഉപയോഗിക്കുന്നതിന്റെ നടപടികൾ കെഎസ്ആർടിസി തുടങ്ങിയിരുന്നു. മിൽമ ബൂത്തിനായി ഒരു ബസ് തയാറാക്കുന്നുണ്ട്. രണ്ടു ബസുകൾ ചേർത്തല പോളിടെക്നിക് കോളജിനു സമീപം ബൈപ്പാസ് റൈഡർ ബസുകൾക്കുള്ള കാത്തിരിപ്പുകേന്ദ്രമായും ഉപയോഗിക്കുന്നുണ്ട്.

Leave a Reply