
ഒമാന്‍: ഒമാന്‍റെ 51മത് ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ വിപണികള്‍ ഒരുങ്ങി. മരിച്ചു പോയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്‍റെ ചിത്രങ്ങള്‍ ദേശീയ പതാകയില്‍ ആലേഖനം ചെയ്തും. ബാഡ്ജുകള്‍, ഷാളുകള്‍, ടീഷര്‍ട്ടുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ വസ്ത്രത്തില്‍ കുത്തിവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബാഡ്ജുകള്‍ എല്ലാം വിപണിയില്‍ എത്തിയിട്ടുണ്ട്. ഒമാനില്‍ കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകള്‍ കുറവാണ്. മരണ നിരക്കും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളും കുറവാണ്. കൊവിഡ് വലിയ രീതിയില്‍ വ്യാപിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ദേശീയ ദിനാഘോഷ പരിപാടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ വിപുലമായ രീതിയില്‍ ആണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
ദേശീയദിനം പ്രമാണിച്ച് നവംബര്‍ 28, 29 തീയതികളിൽ ഒമാനില്‍ പൊതു- സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഒരുമിച്ച് ആകുമ്പോള്‍ 4 ദിവസം ഒരുമിച്ച് അവധി ലഭിക്കും.
അവധികള്‍ എല്ലാം കഴിഞ്ഞ് നവംബര്‍ 30ന് ഓഫീസുകൾ തുറക്കും. ദേശീയ ദിനത്തില്‍ കുട്ടികള്‍ക്ക് വലിയ പ്രധ്യാനം ആണ് നല്‍ക്കുന്നത്. അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എല്ലാം എത്തിയിട്ടുണ്ട് വിപണിയില്‍.
കുടകള്‍, തലയില്‍ ധരിക്കുന്ന റിബണ്‍ എന്നിവയെല്ലാം പുറത്തിറങ്ങിയിട്ടുണ്ട്. വലിയ രീതിയിലുള്ള കച്ചവടം ആണ് ഇപ്പോള്‍ വിപണികളില്‍ നടക്കുന്നത്. മൊത്ത വ്യപാരമേഖലകളിലാണ് ഇപ്പോള്‍ കാര്യമായ കച്ചവടം നടക്കുന്നത്. കൊവിഡില്‍ നിന്നും കരകയറി വരുമ്പേള്‍ ആണ് ഷഹീന്‍ ചുഴലിക്കാറ്റ് എത്തിയത്. വരും ദിവസങ്ങളില്‍ ചില്ലറ വ്യാപരമേഖലകളില്‍ വിലയ കച്ചവടം നടക്കും എന്നാണ് പ്രതീക്ഷ. പ്രധാന നഗരങ്ങളും തെരുവുകളും എല്ലാം അലങ്കരിച്ച് കഴിഞ്ഞു.