വീസ പുതുക്കലിന് വാക്സീന്‍ നിര്‍ബന്ധമാക്കി ഒമാൻ ;സെപ്റ്റംബർ 1 മുതല്‍ പുതിയ വീസ.
മസ്‌കത്ത് : പുതിയ വീസകള്‍ സെപ്റ്റംബർ 1 മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 2021 ജനുവരിക്ക് ശേഷം അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടിയതായും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹര്‍തി അറിയിച്ചു.ഒമാന്‍ – യുഎഇ കരാതിര്‍ത്തികള്‍ സെപ്റ്റംബർ ഒന്നു മുതല്‍ തുറക്കമെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രി അറിയിച്ചു. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും പിസിആര്‍ പരിശോധനാ ഫലം ഉള്ളവര്‍ക്കും യാത്ര അനുവദിക്കും.
ജിസിസി പൗരന്‍മാർക്ക് പിസിആര്‍ പരിശോധനയില്‍ ഇളവ് അനുവദിക്കുന്നത് ചര്‍ച്ച ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഒമാനില്‍ വീസ പുതുക്കുന്നതിന് വാക്സീനേഷന്‍ നിര്‍ബന്ധമാണെന്ന് ഡോ. സൈഫ് അല്‍ അബ്രി പറഞ്ഞു. ഒരു ഡോസ് വാക്സീന്‍ എങ്കിലും സ്വീകരിച്ചിരിക്കണം. പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി പഠിച്ചുവരികയാണ്. അടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ഡോ. സൈഫ് അല്‍ അബ്രി പറഞ്ഞു.