മസ്കറ്റ് : പുതുതായി 2,758 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ച് മസ്കറ്റ്.കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ചൊവ്വ മുതൽ ശനി വരെയുള്ള ദിവസങ്ങളിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 92.6 ശതമാനമായി വർധിച്ചിട്ടുണ്ട്.
എങ്കിലും ഇതുവരെ 2,05,501 പേർക്കാണ് കോമഡി രോഗം സ്ഥിരീകരിച്ചത്. 1,90,342 ണ്ടോളം ആളുകൾ രോഗവിമുക്തനായി. രാജ്യത്ത് പോയി 722 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 255 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഒമാനിൽ ഇതുവരെ 2,193 പേർക്കാണ് കോവിഡ് മൂലം മരണം സംഭവിച്ചത്.