ഒമാന്‍: 328 തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിറക്കി. 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്കാണ് ജയില്‍ മോചനം അനുവദിച്ചിരിക്കുന്നത്. നബിദിനവും, തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്താണ് മോചനം അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തിവിട്ടത്.
നബിദിനം പ്രമാണിച്ച് ഒമാനില്‍ ഒക്ടോബര്‍ 19ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.