മസ്കത്ത് :സ്വദേശികളല്ലാത്ത തൊഴിലാളികൾക്ക് ജൂൺ 1 മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ പ്രാബല്യത്തിലാക്കാൻ ഒരുങ്ങി തൊഴിൽ മന്ത്രാലയം.

ഉയർന്നതും, ഇടത്തരം തൊഴിലുകൾക്കും, സാങ്കേതികവും, സ്പെഷലിസ്റ്റ് ജോലികൾ ചെയ്യുന്നവർക്കും ആണ് പുതിയ ഫീസ് ബാധകം. കൂടാതെ പുതിയ വർക്ക് പെർമിറ്റ് എടുക്കാനും,ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതുതായി നൽകുന്ന അപേക്ഷകർക്കും,തൊഴിലുടമ ഫീസ് അടച്ചില്ലെങ്കിൽ നിലവിൽ നൽകിയ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കും.
പുതുക്കിയ ഫീസ് ഉയർന്ന തൊഴിലുകളിലെ വീസക്ക് 2001 റിയാദും,ഇടത്തരം തൊഴിലുകളിലേതിന് 1001 റിയാദും,സാങ്കേതികവും, സ്പെഷലൈസ്ഡ് ജോലികൾക്ക് 601റിയാദും ആയിരിക്കും. പുതിയ ഫീസ് നയം നിലവിൽ വരുന്നത് പ്രവാസികൾക്ക് സാമ്പത്തികമായി അധികബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. സ്വകാര്യമേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനായാണ് തീരുമാനം എന്ന് മന്ത്രാലയം പ്രസ്സ് താവനയിൽ വ്യക്തമാക്കി.