Spread the love

മസ്കത്ത് :ഒമാൻ വിസയ്ക്ക് അധികപണം ഈടാക്കിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ്. ഒമാനിൽ വരുന്നവരിൽനിന്ന് പ്രവേശന വിസക്ക് പണം ഈടാക്കുന്നത് മനുഷ്യകടത്ത് ആയി കണക്കാക്കി 15 വർഷം തടവും പിഴയും ചുമത്തും എന്ന് അധികൃതർ അറിയിച്ചു. സാധാരണ ഫീസിനു പുറമേ ചിലർ കൂടുതൽ പണം ഈടാക്കുന്നതായി ഉള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒമാൻ വീസയ്ക്ക് അധികപണം ഈടാക്കൽ

തട്ടിപ്പിന് ഇരയാകുന്നവരിൽ പലരും നിയമ വശങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ്. അതിനാൽ ഇവരെ വേഗത്തിൽ തട്ടിപ്പിന് ഇരയാക്കുന്നു. പണം വാങ്ങുന്നവരും, ഇരകളും വിദേശികളാണെന്ന് സിഐഡി വിഭാഗം ബ്രിഗോഡിയർ ജനറൽ ജമാൻ അൽ ഖുറൈഷി വ്യക്തമാക്കി.’ ഇൻസാൻ’ എന്ന പേരിൽ മനുഷ്യക്കടത്തിനെതിരെ ബോധവൽക്കരണ ക്യാപെയിനും തുടക്ക മിട്ടിരിക്കുകയാണ് ഒമാൻ.

Leave a Reply