Spread the love

മസ്കത്ത് :കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ.

Oman with more relaxations in restrictions.

വാണിജ്യ സ്ഥാപനങ്ങളിൽ രാത്രി 8 നും പുലർച്ചെ 4 നും ഇടയിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കി. പള്ളികളിൽ 100 പേർക്ക്‌ വരെ പ്രവേശനാനുമതി.നിസ്കാര സമയങ്ങളിൽ മാത്രമാവും പ്രവേശനാനുമതി. എന്നാൽ ജുമുഅയ്ക്ക് അനുമതിയില്ല.ഹോട്ടലുകളിലും, കഫേകളിലും ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനത്തിൽ കൂടുതൽ ആളുകൾ പാടില്ല എന്ന് നിർദ്ദേശവുമുണ്ട്.

പ്രഖ്യാപിച്ച മറ്റ് ഇളവുകൾ

• പൊതു പാർക്കുകളിലും, ബീച്ചുകളിലും പ്രവേശിക്കാം.
• ഷോപ്പിങ് മാളുകളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനാനുമതി.
• ജിംനേഷ്യങ്ങൾ 50% ആളുകളുമായി പ്രവർത്തിക്കാം.
• വിവാഹ ഹാളുകൾ,എക്സിബിഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 30 ശതമാനം പേർക്ക് പ്രവേശനാനുമതി. എന്നാൽ വലിയ ഹാൾ ആണെങ്കിലും 300 പേരിൽ കൂടാൻ പാടില്ല.
• ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് സ്വദേശികൾക്കും,താമസക്കാർക്കും
കരാതിർത്തി വഴി യാത്രാ അനുമതിയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ കാണിക്കണം.

Leave a Reply