മസ്കത്ത് :ഒമാനിലെ പ്രവാസി ജനസംഖ്യയിൽ കുറവ് സംഭവിച്ചതായി കണക്കുകൾ.38.8 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെയ് 15 വരെയുള്ള കണക്കുകളിൽ ആണ് ഇക്കാര്യം വ്യക്തമാകുന്നത്.

നിലവിൽ ഒമാനിലെ ജനസംഖ്യയിൽ 61.3 ശതമാനം സ്വദേശികളും, 38.6 ശതമാനം പ്രവാസികളും ആണ്. 45,07,468 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരിൽ 27, 57,983 പേർ സ്വദേശികളും,17,49,485 പേർ പ്രവാസികളുമാണ്. മാർച്ച് അവസാനം 38.9 ശതമാനമായിരുന്നു പ്രവാസി ജനസംഖ്യയിലാണ് ഒന്നര മാസം കൊണ്ട് 0.1% ന്റെ കുറവുണ്ടായത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്തെ സ്വദേശി ജനസംഖ്യയിൽ 2.67 ശതമാനത്തിന്റെ കുറവ് വന്നതായി അധികൃതർ വ്യക്തമാക്കുന്നു. ഏറ്റവുമധികം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് മസ്കത്തിൽ ആണ്. ദോഫാർ, അൽ ദാഹിയ എന്നിവയാണ്
പിന്നീടുള്ള സംസ്ഥാനങ്ങൾ. രാജ്യം വിട്ട പ്രവാസികളിൽ 17.4 ശതമാനവും ഇന്ത്യക്കാരാണ്. തൊട്ടുപിന്നിൽ ബംഗ്ലാദേശികളും, പാകിസ്ഥാനികളും, ഫിലിപൈനികളുമാണ്.