‘ഹാപ്പി വെഡ്ഡിങ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’, ‘ധമാക്ക’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഏറെ നാളുകള്‍ക്ക് ശേഷം ബാബു ആന്‍്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രമൊരുക്കുന്നതിന്‍്റെ പണിപ്പുരയിലാണ് സംവിധായകന്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള സംവിധായകന്‍ തന്‍്റെ എല്ലാ സിനിമാ വിശേഷങ്ങളും സാമൂഹിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്‍്റെ പേരില്‍ വ്യാജ കാസ്റ്റിങ് കോള്‍ നടത്തുന്ന വ്യക്തിയെ തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഒമര്‍ ലുലുവിന്‍്റെ ചിത്രം ഡിസ് പ്ലേ പിക്ചറായി ഉപയോഗിച്ചുകൊണ്ട് വാട്ട്സാപ്പ് അക്കൌണ്ടിലൂടെ ഒരാള്‍ വ്യാജ കാസ്റ്റിങ്ങ് കോള്‍ നടത്തുന്നെന്ന് സംവിധായകന്‍ തുറന്ന് കാട്ടുന്നു.സൗമ്യ മേനോന്‍, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്ബറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.
തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. വാട്ട്സാപ്പ് ചാറ്റിന്‍്റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് ഒമറിന്‍്റെ ഫേസ്ബുക്ക് കുറിപ്പ്. ‘ഫേക്ക് കാസ്റ്റിങ് കോള്‍, എന്റെ ഫോട്ടോ ഡിസ്പ്ലേ പിക്ചര്‍ ഇട്ടുകൊണ്ട് ഒരു യുഎസ് നമ്ബറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തു കൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.’ കൂടാതെ ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ നിയമ നടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.’ വ്യാജനെ തുറന്നു കാട്ടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സംവിധായകന് കൈയ്യടികളുമായി നിരവധി ഫോളോവേഴ്സാണ് രംഗത്തെത്തിയിരിക്കുന്നത്.