Spread the love

സ്റ്റൈലിഷ് ഫോട്ടോഷൂട്ടിന്റെ പേരില്‍ നടി രജനി ചാണ്ടി രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരയായത്. വളരെ മോശം ഭാഷയിലാണ് ഇവര്‍ വിമര്‍ശിക്കപ്പെട്ടത്. തന്റെ പഴയ സ്വിംസ്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അതിന് താരം മറുപടി നല്‍കിയത്. ഇപ്പോള്‍ രജനി ചാണ്ടിയെ പിന്തുണച്ചുകൊണ്ട് രം​​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് പുതിയ ചിത്രങ്ങള്‍ എന്നാണ് ഒമര്‍ ലുലു ഫേയ്സ്ബുക്കില്‍ കുറിച്ചത്.

ഒമര്‍ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

“ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….”
“ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന്
പറഞവരോട്….”
രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജില്‍ ഇട്ടപ്പോള്‍ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് ഇന്ന് അവര്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവര്‍ പറയാതെ പറഞ്ഞ ഒരു
ഡയലോഗും ഉണ്ട്….
“നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയില്‍ ആധിപാപം കാണുംമ്ബോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്…..

Leave a Reply