Spread the love
ഒമിക്രോൺ: കൂടുതൽ കരുതൽ നൽകേണ്ടത് കുട്ടികൾക്ക്

ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഏറ്റവും അധികം ബാധിക്കാൻ സാധ്യതയുള്ളതും കുട്ടികളെ. കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങാത്ത സാഹചര്യത്തിൽ പ്രതിരോധ ശേഷി താരതമ്യേത കുറവാകും ഇവരിൽ. വാക്സിനേഷൻ എടുത്തവരിലുള്ള മെമ്മറി കോശങ്ങളുടെ സ്വാധീനം വാക്സിൻ എടുക്കാത്ത അവസ്ഥയിൽ കുട്ടികളിൽകുട്ടികളിലില്ല. ഒമിക്രോൺ വകഭേദം എത്തിയതിനു‍‌ശേഷം ദക്ഷിണാഫ്രിക്കയിൽ കുട്ടികളെ കൂടുതലായി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കൂടുതൽ ആശുപത്രിയിൽ എത്തിക്കുന്നത്. വാക്സിൻ എടുക്കുന്നതാണ് ഇതിനെതിരെയുള്ള ഏറ്റവും വലിയ പ്രതിവിധി. അതിനാൽ എത്രയും വേ​ഗം കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ആശങ്ക വർധിക്കുന്നുണ്ട്. സാമൂഹ്യ അകലവും സാനിറ്റെെസേഷനും കൃത്യമായി പാലിക്കുകയുമാണ് വേണ്ടത്. കുട്ടികൾക്ക് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്.

Leave a Reply