Spread the love

കോംഗോ​യി​ൽ നി​ന്നെ​ത്തി​യ​യാ​ൾ മാളുകളിലും റസ്റ്റോറൻ്റുകളിലും പോയി: എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം

കൊ​ച്ചി: കൊച്ചിയിൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച കോംഗോ​യി​ൽ നി​ന്നെ​ത്തി​യ​യാ​ൾ സ്വ​യം നി​രീ​ക്ഷ​ണ നി​ർ​ദേ​ശം ലം​ഘി​ച്ചു കറങ്ങി നടന്നു. നി​രീ​ക്ഷ​ണ സ​മ​യ​ത്ത് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലു​മാ​ണ് ഇ​യാ​ൾ പോ​യ​ത്.മാളുകളിലും ഹോട്ടലുകളിലും പോയി.

രോ​ഗി​ക്ക് നി​ര​വ​ധി പേ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്നും സ​മ്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോം​ഗോ ഹൈ​റി​സ്ക് രാ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Leave a Reply