Spread the love

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ശോഭന ഇക്കാര്യം പങ്കുവെച്ചത്. രണ്ട് ഡോസ് വാക്സിൻ എടുത്തതിൽ സന്തോഷിക്കുന്നുവെന്നും നടി കുറിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ എന്നും ശോഭന കുറിച്ചു.

ശോഭനയുടെ വാക്കുകൾ

ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ​ഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നിരവധി പേർ വേഗം സുഖം പ്രാപിച്ച് തിരിച്ചുവരാൻ ആശംസകളുമായി കമൻ്റിൽ എത്തിയിരുന്നു.സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വീഡിയോകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് ശോഭന സോഷ്യൽ മീഡിയയിൽ സജീവമാണ്.നൃത്തം അഭ്യസിക്കുന്ന വീഡിയോകളാണ് ശോഭന കൂടുതലും പങ്കുവയ്ക്കാറുള്ളത്.

Leave a Reply