കൊച്ചി : സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എറണാകുളത്തെത്തിയ ദമ്പതികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറ് പേരും ഭാര്യയുടെ സമ്പർക്ക പട്ടികയിൽ ഒരാളുമാണുള്ളത്. രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 7 ആയി.