കൊറോണയുടെ ഒരു പുതിയ വകഭേദം എല്ലാവരുടെയും ആശങ്കകള്‍ ഉയർത്തുന്നു. കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഇവയ്ക്ക് വ്യാപനശേഷി കൂടുതലാണെന്നും, കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയിലാണ് ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബിഎഫ്.7, ബിഎ.5.1.7 എന്നീ വേരിയന്റുകളാണ് ചൈനയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമായത്. ഒമിക്രോണിന്റെ പുതിയ ഉപ-വകഭേദങ്ങള്‍ ബിഎ.5.1.7, ബിഎഫ്.7 എന്നിവ വളരെ പകര്‍ച്ചവ്യാധിയാണെന്ന് അറിയപ്പെടുന്നു.