ഒക്ടോബർ 2ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്നും ഇല്ലെങ്കിൽ താൻ ജലസമാധി അടയുമെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജിന്റെ പ്രഖ്യാപനം.മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്.നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണ സന്ദർശനത്തിൽ വച്ചാണ് ഇദ്ദേഹം ഈ വിവാദ പ്രഖ്യാപനം നടത്തിയത്.
ഗാന്ധിജയന്തി ദിനത്തിൽ തന്നെ ഇന്ത്യയേ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ ആംഗീകരിക്കാൻ തയാറല്ലെങ്കിൽ സരയു നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു. എഎൻഐ ഇക്കാര്യം ട്വീറ്റ് ചെയ്തു.