Spread the love

കെജിഎഫ് 2 വിന് ശേഷം യാഷിന്റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ടോക്സിക്. സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയുടെ സംവിധാനം പ്രമുഖ നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസ് ആണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ പുറത്ത് വന്നതിനു പിന്നാലെ ഗീതുവിനെ സമൂഹ മാധ്യമത്തിൽ അൺഫോളോ ചെയ്തിരിക്കുകയാണ് നടിയും അടുത്തസുഹൃത്തുമായ പാർവതി തിരുവോത്ത്.

ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വീഡിയോയിൽ നായകൻ യുവതിയുടെ തലയിലൂടെ മദ്യമൊഴിക്കുന്ന രം​ഗങ്ങളുണ്ട്. നിമയുടെ ആദ്യ ടീസർ പുറത്ത് വന്ന് അഞ്ച് മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലേറെ പേരാണ് കണ്ടിരിക്കുന്നത്. ബി​ഗ് ബജറ്റിൽ ചെയ്ത കോണ്ടത്തിന്റെ പരസ്യമെന്ന് വീഡിയോയ്‌ക്കെതിരെ വിമർശം ഉയർന്നിരുന്നു.

കസബയിലെ സ്ത്രീവിരുദ്ധ രം​ഗങ്ങൾക്കെതിരെ വിമർശനം നടത്തിയ ​ഗീതുവിന്റെ ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത പുറത്തുവന്നതോടെ ഇവരുടെ നിലപാടുകളിലെ പൊള്ളത്തരം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് പാർവതി തിരുവോത്തിനെ കൊണ്ട് കസബയുടെ പേര് പറയിപ്പിച്ചത് ​ഗീതുമോഹൻ​​ദാസ് ആയിരുന്നു. എന്തായാലും പാർവതി ഇക്കാര്യത്തിൽ ഇതുവരെയും വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല.

Leave a Reply