മലയാളികളുടെ റിയാലിറ്റി ഷോ ഭ്രമത്തിന്റെ തുടക്കകാലത്ത് തന്നെ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച അവതാരികയാണ് രഞ്ജിനി ഹരിദാസ്. കാലങ്ങൾ കഴിഞ്ഞിട്ടും ഒത്തിരിപേർ രംഗത്ത് വന്ന് പോയിട്ടും തന്റേതായൊരു ഇടം മലയാളി മനസ്സിൽ താരത്തിന് ഇപ്പോഴും ഉണ്ട്. വ്യക്തിജീവിതത്തിലും രഞ്ജിനി പുലർത്തുന്ന നിലപാടുകളും തുറന്നു പറച്ചിലുകളും പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. അപ്പോഴും ഒരു കൂട്ടം പേർ താരത്തെ വിമർശിക്കാനും സ്ഥിരമായി സമയം കണ്ടെത്താറുണ്ട്.
മുൻപ് ഒരിക്കൽ ഒരു പ്രമുഖ റിലായിലിറ്റി ഷോയുടെ വേദിയിൽവച്ച് മുതിർന്ന നടൻ ജഗതി ശ്രീകുമാർ പരസ്യമായി താരത്തെ വിമർശിച്ച ഒരു സംഭവം ഉണ്ടായിരുന്നു. പ്രേക്ഷകരുടെയും മത്സരാർത്ഥികളുടെയും വിധികർത്താക്കളുടെയും മുന്നിൽ പരസ്യമായി അപമാനിക്കപ്പെടുന്ന സന്ദർഭമായിട്ടും രഞ്ജിനി അന്ന് നടനെതിരെ വൈകാരികമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതൽ വിശദമാക്കുകയാണ് രഞ്ജിനി.
അന്ന് നടൻ പരസ്യമായി കുറ്റപ്പെടുത്തിയപ്പോഴും കാര്യമായി പ്രതികരിക്കാതെ അവതരണം തുടർന്നത് ആ ഷോയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഫോക്കസ് നഷ്ടമാകാതിരിക്കാൻ വേണ്ടിയാണെന്നാണ് രഞ്ജിനി പറയുന്നത്. തനിക്ക് ഷോ തുടരാൻ കൂട്ടാക്കാതെ ഇറങ്ങിപ്പോകുകയോ, വേണമെങ്കിൽ പ്രതികരിക്കുകയോ, അതുമല്ലെങ്കിൽ കരയുകയോ ചെയ്യാം. എന്നാൽ ഇതൊന്നും തന്റെ ജോലിയുടെ എത്തിക്സിന് ചേർന്നതല്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് രഞ്ജിനി വ്യക്തമാക്കിയത്. അതേസമയം ഷോയ്‌ക്ക് ശേഷം പ്രതികരിച്ചുവെന്നും രഞ്ജിനി പറയുന്നു.
അതേസമയം തൊഴിൽ മേഖലയിലെ അഡ്ജസ്റ്റ്‌മെന്റുകളെ കുറിച്ചും താരം പരാമർശിച്ചു. അഡ്ജസ്റ്റ്‌മെന്റുകൾക്ക് തയ്യാറാവുന്നവർക്ക് അവസരങ്ങൾ എന്ന സാഹചര്യം വന്നിട്ടുണ്ട്. സഹകരിക്കാൻ തയ്യാറാവാത്തത് കൊണ്ട് അവസരങ്ങൾ നഷ്ട്ടപ്പെട്ടിട്ടുമുണ്ടെന്നും വഴങ്ങികൊടുത്തിരുന്നെങ്കിൽ ഇന്ന് കരിയറിൽ ഞാൻ എവിടെയോ എത്തിയേനെ എന്നും രഞ്ജിനി പറയുന്നു. അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങാൻ താത്പര്യം ഉള്ളവർ അത് ചെയ്‌തോട്ടെ. അതിൽ പ്രശ്‌നമില്ല. പക്ഷെ നോ പറയേണ്ടിടത്ത് ഞാൻ നോ പറയും. നോ പറഞ്ഞിട്ടുമുണ്ട്