Spread the love

ഗാന്ധിജിയുടെ 152-ാം ജന്മദിനത്തോട് അനുബന്ധിച്ച് 23000 ചതുരശ്ര അടിയിൽ ബലൂൺ കൊണ്ട് നിർമ്മിച്ച ഗാന്ധിജിയുടെ ഛായചിത്രത്തിന് “Asian Book of Records” -ൽ ഇടം ലഭിച്ചിരിക്കുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിലാണ് 152 അടി വലിപ്പമുള്ള ചിത്രം ഒരുക്കിയത്.ആദ്യം തുണി ഉപയോഗിച്ച് നിർമിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ മഴ വെല്ലുവിളി ഉയർത്തിയതോടെ ബലൂൺ എന്ന ആശയത്തിലേക്ക് മാറി.ഒരു ലക്ഷം ബലൂണുകൾ ഉപയോഗിച്ചാണ് ഗാന്ധിജിയുടെ ചിത്രം ഒരുക്കിയത്.
ബലൂൺ ഉപയോഗിച്ചുള്ള ചിത്രം ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡിലും ഇടം നേടി.

Leave a Reply