Spread the love

ഓണം ബമ്പർ; ആ 12 കോടിയുടെ ഭാഗ്യവാൻ പനമരം സ്വദേശി സൈതലവി

പനമരം: സംസ്ഥാന സർക്കാറിന്റെ ഇത്തവണത്തെ 12 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലി പനമരം സ്വദേശി സൈതലവി.

ദുബായിൽ റസ്റ്റോറന്റിൽ ജോലി നോക്കുകയാണ് നാൽപ്പത്തഞ്ചുകാരനായ സൈതലവി.
ഒരാഴ്ച മുൻപ് സൈതലവി പാലക്കാട്ടുകാരനായ സുഹൃത്തിനെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ചത്. ഒറ്റ ടിക്കറ്റ് മാത്രമാണ് ഇയാൾ എടുത്തത്. ഇതിനായുള്ള 300 രൂപ ഗൂഗിൾ പേ വഴിയാണ് അയച്ചു കൊടുത്തത്, പകരം സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ വാട്സാപ്പ് ചെയ്തു കൊടുത്തു.

ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതോടെ സൈതലവി മകനെ വിട്ട് പാലക്കാട് നിന്നും ടിക്കറ്റ് കണ്ട് ബോദ്ധ്യപ്പെട്ടു.

ടിക് ടോക് വിഡിയോയിലൂടെയാണ് സൈതലവി വിജയിയായ വിവരം യൂട്യൂബറായ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസൻ പുറത്ത് വിട്ടത്. ഇവർ ഒരിടത്താണ് ദുബായിൽ താമസിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ടി.ഇ 645465 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി സൈതലവിക്ക് ലഭിക്കും.

Leave a Reply