പങ്കെടുക്കുന്ന എല്ലാ ടീമീനും ക്യാഷ് പ്രൈസ്
വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഓണാഘോഷ പരാപാടികളുടെ ഭാഗമായി തിരുവാതിര, അത്തപ്പൂക്കള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. സെപ്റ്റംബര്‍ 6,7 തീയതികളില്‍ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാന്‍ ആഗസ്റ്റ് 30 ന് മുമ്പ് അപേക്ഷ നല്‍കണം. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ക്യാഷ് പ്രൈസ് നല്‍കും.
തിരുവാതിര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഇരുപത്തയ്യായിരം രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 15000, 10000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 3000 രൂപ നല്‍കും.
സെപ്റ്റംബര്‍ ആറിനാണ് തിരുവാതിര മത്സരം.
അത്തപ്പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഇരുപതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000, 10000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് നല്‍കുക. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി രണ്ടായിരം രൂപയുടെ ക്യാഷ് പ്രൈസും നല്‍കും.
മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇതേ രീതിയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഇരുപതിനായിരം രൂപ, തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 15000, 10000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് നല്‍കുന്നത്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും രണ്ടായിരം രൂപയാണ് ക്യാഷ് പ്രൈസ് നല്‍കുക. സെപ്റ്റംബര്‍ ഏഴിനാണ് അത്തപ്പൂക്കള മത്സരം നടത്തുന്നത്.
വിവിധ കലാ സാംസ്‌ക്കാരിക സംഘടനകള്‍, വായനശാലകള്‍, ക്‌ളബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്‌ളബുകൾ എന്നിവർക്ക് പരിപാടിയില്‍ പങ്കെടുക്കാം. ആഗസ്റ്റ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ളവര്‍ മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 8848077834, 9447654612 എന്നീ നമ്പറുകളില്‍ വിളിക്കാം.