Spread the love

കേരളീയർക്ക് ഓണാഘോഷങ്ങളിൽ പ്രധാനമാണ് ഓണസദ്യ. തിരുവോണ നാളിൽ തൂശനിലയിൽ ഉപ്പേരിയും പഴവും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കുന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്.സദ്യ എന്ന് പറയുമ്പോള്‍ എല്ലാ രസങ്ങളും ചേര്‍ന്ന് വരുന്ന ഒന്നാണ്. ഇതില്‍ എരിവും പുളിയും മധുരവും ഉപ്പും എല്ലാം വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വേണ്ടി കൃത്യമായ അളവില്‍ എരിവും പുളിയും ഉപ്പും മധുരവും എല്ലാം ചേര്‍ന്നതാണ് സദ്യ. പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തിന്. വിഭവങ്ങള്‍ എല്ലാം തന്നെ ചേരുമ്പോള്‍ അതില്‍ ആരോഗ്യവും ആയുസ്സും ഉണ്ടാവുന്നു എന്നുള്ളതാണ് സത്യം. സദ്യ വിളമ്പുന്നത് മാത്രമല്ല കഴിക്കുന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്

തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.

ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക


കേരളക്കരയാകെ ഒരുമിച്ചു നിര്‍ത്തുന്ന ആഘോഷമാണ് പൊന്നോണം. ഇങ്ങനെയെങ്കിലും കേരളത്തില്‍ തന്നെ പലയിടങ്ങളിലും ഓണാഘോഷങ്ങള്‍ വ്യത്യസ്തങ്ങളാണ്.കേരളത്തില്‍ തന്നെ തെക്കും വടക്കും ഇടയിലുമായുള്ള സ്ഥലങ്ങൡലുള്ള ഓണാഘോഷങ്ങളും ഓണസദ്യയുമെല്ലാം വ്യത്യസ്തങ്ങളാണ്.തെക്കന്‍ ഭാഗത്തേയ്ക്ക്, പ്രത്യേകിച്ചു തിരുവിതാംകൂര്‍ ഭാഗത്ത് ചോറില്‍ ആദ്യം പരിപ്പൊഴിച്ചാണ് സദ്യ തുടങ്ങുക. പരിപ്പിനു മുകളില്‍ നെയ്യും വിളമ്പും. ഇലയില്‍ ഉപ്പു വിളമ്പുന്ന ശീലമിവിടെയില്ല. പപ്പടവും ആദ്യം വിളമ്പും. പിന്നീട് സാമ്പാറും തുടര്‍ന്നു പായസങ്ങളും. പുളിശേരി പോലുള്ള വിഭവങ്ങള്‍ പിന്നീടും.വള്ളുവനാടന്‍ സദ്യകളില്‍ കറിനാരങ്ങാഅച്ചാര്‍ സദ്യയ്ക്കു പ്രധാനമാണ്. രസവും മോരുമെല്ലാം വളരെ പ്രധാനമാണ്. ഇതുപോലെ സാമ്പാറിനു പകരം പുളിശേരി അഥവാ മോരുകറിയുമാകാം.ഓണം അടുത്തെത്തിക്കഴിഞ്ഞു, എന്നാല്‍ കൊവിഡ് കാലമായത് കൊണ്ട് തന്നെ അല്‍പം നിയന്ത്രണങ്ങളോടെയാണ് ഇപ്രാവശ്യത്തെ ഓണം എന്നുള്ളതാണ്. വീട്ടിലിരുന്ന് സന്തോഷത്തോടെയും സുരക്ഷിതത്തോടെയും നമുക്ക് ഓണം ആഘോഷിക്കാം. . എന്നാല്‍ ഓണത്തിന് ഒഴിവാക്കാന്‍ സാധിക്കാത്ത ഓണസദ്യ. എങ്ങനെയെങ്കിലും കഴിച്ചാല്‍ പോരാ. അതിന്റേതായ എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് കൂടി സഹായിക്കുന്ന താനെന്നോർക്കുക

Leave a Reply