ഒറ്റ ക്ലിക്കില്‍ ജോലിയും ജോലിക്കാരും;
പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജ്ജം
തൊഴിലും സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍. ഒറ്റ ക്ലിക്കില്‍ ജോലിയും ജോലിക്കാരെയും കിട്ടുന്ന സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ നിലവില്‍ വന്നു. വ്യാവസായിക പരിശീലന വകുപ്പിന്റെയും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും
(കെഎഎസ്ഇ) സംയുക്താഭിമുഖ്യത്തില്‍ സാങ്കേതിക തൊഴില്‍ പരിജ്ഞാനമുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിനും സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാണ് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ്. തെങ്ങുകയറ്റക്കാര്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കാര്‍പെന്റര്‍, പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍ മുതലായ ദൈനംദിന സേവന വിഭാഗത്തില്‍പ്പെടുന്ന 42 വിവിധ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. തൊഴിലവസരങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് സാധ്യമാക്കുന്നതിന് ആപ്പ് സഹായകരമാണ്. മൊബൈലിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സ്‌കില്‍ രജിസ്ട്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് കസ്റ്റമര്‍ എന്ന നിലയിലും തൊഴില്‍ െൈവദഗ്ധ്യം ഉള്ളവര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ എന്ന നിലയിലും വിവരങ്ങള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന്
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഹെല്‍പ് ഡെസ്‌ക്കില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പഞ്ചായത്ത് അംഗങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കോവിഡ് കാലത്ത് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് ഉപയോഗപ്രദമാണെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് അതത് വാര്‍ഡ് കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടാം.