മാനന്തവാടി∙ വയനാട് പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പയ്യമ്പള്ളി അടിയ കോളനിയിലെ സുകുവിനാണ് പരുക്കേറ്റത്. ഇന്നു രാവിലെ 6.30ഓടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുലിയാണ് ആക്രമിച്ചതെന്നാണ് വിചാരിക്കുന്നത്. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.