Spread the love

നെല്ലിയാമ്പതി : 10 ദിവസത്തിനിടെ നെല്ലിയാമ്പതിയിൽ കാട്ടാന ചരിഞ്ഞു. തോട്ടക്കാട് കാപ്പി എസ്റ്റേറ്റിൽ കൃഷിചെയ്യാതെ കിടക്കുന്ന സ്ഥലത്താണ് കൊമ്പന്റെ ജഡം ഭാഗികമായി അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4നാണ് പ്രദേശത്ത് ദുർഗന്ധം ശ്രദ്ധയിൽപെട്ട തൊഴിലാളികൾ കുറ്റിക്കാട്ടിൽ ജഡം കണ്ടെത്തിയത്.

ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.ജയേന്ദ്രൻ ബന്ധപ്പെട്ടവരെ അറിയിച്ചതനുസരിച്ച് തൃശൂരിൽ നിന്നുള്ള വനംവകുപ്പ് ഡോക്ടർ എത്തി ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മരണകാരണം വ്യക്തമല്ല. ആനകൾ തമ്മിലുണ്ടായ‍ ആക്രമണത്തിനിടെ പരുക്കേറ്റതാകാമെന്നു സംശയമുണ്ട്. ഈ മാസം 9ന് പിടിയാനയെ ബ്രൂക്‌ലാൻഡ് എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിൽ ചരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു.

Leave a Reply