തിരുവനന്തപുരം :വിഴിഞ്ഞത്ത് രൂക്ഷമായ കാറ്റിലും, കടൽക്ഷോപത്തിലും പെട്ട് കാണാതായവരിൽ ഒരാൾ മരിച്ചു.
കാണാതായ ശിവരാജന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കാണാതായ ഡേവിഡ്സണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ രക്ഷപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ മൂന്നിനു ശേഷം കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു, പിന്നീട് രാവിലെ ഒൻപതിന് ശേഷം വീണ്ടും തിരച്ചിൽ ആരംഭിച്ചു.ചൊവ്വാഴ്ച രാത്രി വിഴിഞ്ഞം ഹാർബറിലേക്ക് കയറുന്നതിനിടയിൽ ശക്തമായ തിരമാലയിലും, പുലിചുട്ടിലുമിടിച്ച് തകർന്നു പോകുകയായിരുന്നു വള്ളം.

വള്ളത്തിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ രണ്ടുപേർ രാവിലെ പുല്ലുവിള,അടിമലത്തുറ തീരങ്ങളിൽ നീന്തി കയറിയിരുന്നു.കൂടെ ഉണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിക്കും, വള്ളത്തിനായുമുള്ള തിരച്ചിൽ ഇപ്പോഴും ഊർജിതമാണ്. വിഴിഞ്ഞത്തെത്തിയ മന്ത്രിമാരായ സജി ചെറിയാനും,ആന്റണി രാജുവും തീരരക്ഷാസേന അധികൃതരുമായി തിരച്ചിൽ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. എന്നാൽ വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്ന് മന്ത്രി. മത്സ്യത്തൊഴിലാളികൾ മന്ത്രിമാരോട് പരാതിപ്പെട്ടു.