Spread the love

പ്രേമലുവിലെ അമൽ ഡേവിസ് നമ്മൾ വിചാരിച്ച പോലെ അത്ര നിസ്സാരക്കാരനല്ല എന്ന് ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാത്തോടെ ഏറെ കുറെ മലയാളികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മികച്ച എഡിറ്റിങിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് സംഗീത് പ്രതാപിനെ തേടിയെത്തിയിരിക്കുന്നത്. പുരസ്‌കാര വാർത്തയറിഞ്ഞ് അച്ഛൻ പ്രതാപ് കുമാർ തന്നോട് വികാരാധീതനായി പറഞ്ഞ വാക്കുകൾ സംഗീത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ജീവിതത്തിലെ മറക്കാനാകാത്ത രണ്ടു നിമിഷങ്ങളിൽ ഒന്നാണിതെന്നാണ് അച്ഛൻ പറഞ്ഞതെന്നാണ് സംഗീത് കുറിച്ചത്. ആദ്യത്തെ നിമിഷം ഛായാഗ്രാഹകനായ ജയനൻ വിൻസന്റ് തന്റെ ആദ്യചിത്രത്തിൽ അസിസ്റ്റ് ചെയ്യാൻ എത്തണമെന്ന് പറഞ്ഞ് അന്ന് അയച്ച ടെലിഗ്രാമായിരുന്നു എന്നും
രണ്ടാമത്തേത് തന്റെ പുരസ്‌ക്കാര നേട്ടമായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

സംഗീത് പ്രതാപിൻറെ കുറിപ്പ്

ഇന്നലെ എന്റെ അച്ഛൻ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് നിമിഷങ്ങൾ എന്നോട് പങ്കുവച്ചു. ആദ്യത്തേത് 1982 ഓഗസ്റ്റ് 10-ന് അച്ഛന്റെ ഗുരുവായ ജയനൻ വിൻസെന്റിൽ നിന്ന് തന്റെ ആദ്യ ചിത്രമായ അടിയൊഴുക്കുകളുടെ ഭാഗമാകാൻ ലഭിച്ച ടെലിഗ്രാമിനെക്കുറിച്ചായിരുന്നു. രണ്ടാമത്തേത് ഇന്ന് ഓഗസ്റ്റ് 16ന് അച്ഛൻ ബാങ്കിൽ നിൽക്കുമ്പോൾ ടിവിയിൽ ‘‘സംഗീത് പ്രതാപ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് നേടി’’ എന്ന വാർത്ത കേട്ടതും. അതുകഴിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ് ‘‘മതി, എനിക്കിപ്പോ തൃപ്തിയായി’’. ഇന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല. സമരത്തിന്റെ എണ്ണമറ്റ ഉറക്കമില്ലാത്ത രാത്രികളിൽ നിന്ന് സന്തോഷത്തിന്റെ ഒരു ഉറക്കമില്ലാത്ത രാത്രിയിലേക്ക്. എന്റെ നിലവിലെ മാനസികാവസ്ഥ ഈ വീഡിയോയിലുണ്ട്.

പ്രേമലു എന്ന ചിത്രത്തിലെ അമൽ ഡേവീസ് ആയി എത്തിയ താരമാണ് സംഗീത് പ്രതാപ്. നടനാകും മുൻപേ എഡിറ്ററായി സിനിമയിൽ എത്തിയ സംഗീതിന് പുരസ്കാരം ലഭിച്ചത് ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയിലെ എഡിറ്റിങ്ങിനാണ് അവാർഡ് നേട്ടം. മ്യൂസിക്കൽ റൊമാന്റിക് കോമഡി വിഭാഗത്തിലെ സിനിമയിൽ പരീക്ഷണ രീതിയിലുള്ള എഡിറ്റിങ്ങിനാണു പുരസ്‌കാരം.

Leave a Reply