Spread the love
ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു പുഴുങ്ങിയ മുട്ട’;സ്വന്തമായി swiggy യിലൂടെ ഓർഡർ ചെയ്ത് ഒന്നര വയസുകാരൻ!

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗി വഴി ഓർഡർ ചെയ്ത ഒരു പൊറോട്ടയും ഒരു മുട്ടക്കറിയും ഒരു പുഴുങ്ങിയ മുട്ടയുമായി നിൽക്കുന്ന ഒന്നര വയസുകാരന്‍റെ ചിത്രം അച്ഛന്‍ ജോസ് അലക്സ് ആണ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. രാവിലെ തന്‍റെ ഫോണില്‍ വന്ന സന്ദേശം കണ്ടപ്പോഴാണ് കൊട്ടാരക്കര സ്വദേശിയായ ജോസ് കാര്യം അറിയുന്നത്. ഉടൻ തന്നെ ക്യാന്‍സല്‍ ചെയ്യാൻ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു എങ്കിലും ഓർഡർ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാൽ ക്യാന്‍സല്‍ ചെയ്യാൻ പറ്റില്ല എന്നായിരുന്നു മറുപടി. കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും, വലിയ അപകടമാണ്

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്വന്തമായി swiggy യിലൂടെ ഓർഡർ ചെയ്ത 1 പൊറോട്ടയും 1 മൊട്ടക്കറി 1 boiled egg ആയി നിൽക്കുന്ന ഒന്നര വയസുകാരൻ! സംഭവം സത്യമാണ്!

രാവിലെ message വന്നപ്പോൾ ആണ് ഞാൻ അറിയുന്നത്, ഉടൻ തന്നെ cancel ചെയ്യാൻ കസ്റ്റമർ കെയറിൽ വിളിച്ചു..ഓർഡർ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാൽ cancel ചെയ്യാൻ പറ്റില്ല എന്ന് മറുപടി!

Cash on delivery option ആണ്….. ഈ ഓപ്ഷൻ ഞാൻ സത്യമായും swiggy യിൽ കണ്ടിട്ടില്ല… അല്ല ഉപയോഗിച്ചിട്ടില്ല…
ആ ഓപ്ഷൻ ഞാൻ ഇപ്പോൾ എടുത്ത് നോക്കി… മൂന്നിൽ അധികം confirmation ശേഷം മാത്രമേ അത്‌ ചെയ്യാൻ പറ്റുള്ളൂ… പിന്നെ ഇവനെ ഇതെങ്ങനെ!!!! ഞാനും ഭാര്യയും കൂലം കഷമായി ഇത് ചർച്ചചെയുമ്പോൾ… ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഒന്നര വയസുകാരൻ പൊറോട്ട തിന്നുന്നു!

NB:കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും, വലിയ അപകടമാണ് അറിവില്ലാത്ത കുട്ടികളുടെ കൈയിൽ ഫോൺ കിട്ടിയാൽ…പറ്റിയത് പറ്റി… ഇനി സൂക്ഷിക്കണം… ഞാനും നിങ്ങളും.

Leave a Reply