ലണ്ടൻ: ഒമിക്രോൺ ബാധിച്ച് ബ്രിട്ടനിൽ ഒരാൾ മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രസ്താവിച്ചു. വൈറസ് പടരുന്നത് കാട്ടുതീ പോലെയാണെന്നും ഇതിനെ തടയാൻ രാജ്യം കൊവിഡ് ബൂസ്റ്റർ ഷോട്ട് പ്രോഗ്രാം ആരംഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടൻ കഴിഞ്ഞ വർഷം മുതൽ കൊറോണ വൈറസ് കാരണം ആഗോള ആരോഗ്യ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ പുതിയ വൈറസ് മ്യൂട്ടേഷനിൽ നിന്നുള്ള മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ സർക്കാരും ബ്രിട്ടന്റേതാണ്.