Spread the love

കുവൈറ്റ്: കുവൈറ്റിൽ ഒരാൾക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് കുവൈറ്റിൽ ഒമൈക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. ആഫ്രിക്കൻ രാജ്യത്ത് പോയി വന്ന യൂറോപ്യൻ പൗരനാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇയാൾ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യൂറോപ്യൻ പൗരൻ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ് ആണ്​ അറിയിച്ചത്. കുവൈറ്റിൽ എത്തുന്നതിനു മുമ്പ്​ തന്നെ അംഗീകൃത വാക്സിന്റെ രണ്ടു ഡോസുകളും ഇദ്ദേഹം പൂർത്തിയാക്കിയിരുന്നതായും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ്​ പ്രോട്ടോകോൾ പാലിച്ച്​ ഇൻസ്​റ്റിറ്റ്യൂഷനൽ ​ക്വാറൻറീനിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈറ്റ്​ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ വാക്​സിൻ സ്വീകരിക്കാൻ കുവൈറ്റിലുള്ളവരും വിദേശികളും മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply