കൊച്ചി∙ എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മൂന്നു പേർ കുടുങ്ങി കിടക്കുന്നു. ഒരാളെ രക്ഷപെടുത്തി . ഓട വൃത്തിയാക്കി കോൺക്രീറ്റ് ചെയ്യാനെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കോണ്‍ക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവരെ പുറത്തെടുക്കാൻ കഴിയുന്നതല്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.