
ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം 4 ഭീകരരെ വധിച്ചു. അവന്തിപ്പോരയിലും അനന്ത്നാഗിലുമാണ് ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയില്‍ കൊല്ലപ്പെട്ട ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന കേസുകളിലെ പ്രതികളാണ്. ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള ഭീകരര്‍ സുരക്ഷാ സേനയുടെ ക്യാമ്പിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു എന്നും വലിയ ദുരന്തമാണ് ഒഴിവായതെന്നും കശ്മീര്‍ എഡിജിപി പറഞ്ഞു.