കോഴിക്കോട് : ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിൽ പോവുന്നതിനു നിയന്ത്രണമുള്ളതിനാൽ ഇവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. മാസ്കും സാനിറ്റൈസറും ഉൾപ്പടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക.
നിപ്പ രോഗബാധ പടരാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ഓൺലൈനാക്കി ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു.