കയ്യിലൊരു വലിയ ഹാറ്റ് മാത്രം; ഹോട്ട് ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോൺ
സിനിമയിലും സാമൂഹിക മാധ്യമങ്ങളിലും ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ. പോൺ ഇൻഡസ്ട്രിയിൽ
തരംഗമായിരുന്ന സണ്ണി ബോളിവുഡിനൊപ്പം ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചു. ഇങ്ങ് കേരളത്തിലും
സണ്ണിക്ക് ഏറെ ഫാൻസ് ഉണ്ട്.
തന്‍റെ സ്വകാര്യ ജീവിതത്തിലെയും സന്നദ്ധപ്രവർത്തനങ്ങളുടെയും എല്ലാം വിശേഷങ്ങൾ താരം പങ്കു വയ്ക്കാറുണ്ട്.
ഇതാ ഇപ്പോൾ സണ്ണിയുടെ ഒരു ഹോട്ട് ഫോട്ടോ ഷൂട്ടാണ് വൈറലായിരിക്കുന്നത്. വലിയൊരു തൊപ്പി കൊണ്ട് ശരീരം മറച്ച്
തൂണിൽ ചാരി നിൽക്കുന്നതാണ് ഫോട്ടോ. മിനിമം മേക്കപ്പും വെയ്‍വി ഹെയർസ്റ്റൈലും സണ്ണിയുടെ ഹോട്ട് ലുക്കിന് മാറ്റ് കൂട്ടുന്നു.
സണ്ണി ലിയോൺ തന്നെയാണ് വേനൽക്കാലം ഇങ്ങെത്തി എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കു വച്ചത്. ഫാഷൻ ഫോട്ടോഗ്രാഫർ
ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിന് വേണ്ടിയാണ് ഫോട്ടോ ഷൂട്ട്. മുൻവർഷവും സണ്ണി, ദാബൂ കലണ്ടറിന്‍റെ ഭാഗമായിരുന്നു.
അന്ന് വലിയൊരു പുസ്തകം കൊണ്ട് ശരീരം മറച്ചായിരുന്നു ഫോട്ടോഷൂട്ട്. സൂര്യപ്രകാശം ഏറെ നല്ലതാണ്. എന്നാൽ
വലിയൊരു തൊപ്പി മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് ദാബു ചിത്രം പങ്കു വച്ചത്.
അഭിഷേക് ബച്ചൻ , വിക്കി കൗശൽ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് ദാബൂ കലണ്ടറിന്‍റെ ഭാഗമായത്. കഴിഞ്ഞ ദിവസം
പുറത്ത് വിട്ട വിദ്യാബാലന്‍റെ ഫോട്ടോയും വൈറലായിരുന്നു. വിജയ് ദേവരക്കൊണ്ട ഉൾപ്പടെ തെന്നിന്ത്യയിൽ നിന്നും
നിരവധി താരങ്ങൾ കലണ്ടറിന്‍റെ ഭാഗമാകുന്നുണ്ട്.