Spread the love
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് മറ്റുള്ളവര്‍ക്ക് ശമ്പളം കൊടുത്താല്‍ മതി; ഹൈക്കോടതി

യൂണിയന്‍ പ്രവര്‍ത്തനവും കൊടി പിടിക്കലും മാത്രമാണ് നിലവില്‍ സ്ഥാപനത്തില്‍ നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി നന്നാവണമെങ്കില്‍ എല്ലാവരും വിചാരിയ്ക്കണം എന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിയുടെ ദുരവസ്ഥയ്ക്ക് തൊഴിലാളികളും ഉത്തരവാദികളാണ്. യൂണിയന്‍ പ്രവര്‍ത്തനവും കൊടി പിടിക്കലും മാത്രമാണ് നിലവില്‍ സ്ഥാപനത്തില്‍ നടക്കുന്നത്. ഇങ്ങനെയെങ്കില്‍ പൂട്ടേണ്ടിവരും. അവകാശങ്ങളേക്കുറിച്ച് മാത്രമാണ് ചിന്തയെന്നും ഹൈക്കോടതി.മാനേജ്‌മെന്റിന് കാര്യപ്രാപ്തി വേണം. യൂണിയനുകള്‍ മിണ്ടുമ്പോള്‍ മിണ്ടുമ്പോള്‍ സമരം ചെയ്യുകയാണ്. അനധികൃത അവധിയാണ് പ്രശ്‌നം. നടപടിയെടുത്താല്‍ അപ്പോള്‍ സമരം ചെയ്യും.എത്രനാള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ മുന്നോട്ടുപോകും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് മറ്റുള്ളവര്‍ക്ക് ശമ്പളം കൊടുത്താല്‍ മതി. ജീവനക്കാര്‍ക്കും ജീവിക്കണം, കുട്ടികളെ പഠിപ്പിയ്ക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. അതിനുശേഷം മിനിസ്റ്റീരിയല്‍ സ്റ്റാഫിന് നല്‍കിയാല്‍ മതി.ജീവനക്കാരുടെ ശമ്പളം ഒരുമാസം പോലും കൃത്യമായി നല്‍കാതിരിക്കുമ്പോള്‍ സി.എം.ഡിയ്ക്ക് മാത്രം സര്‍ക്കാര്‍ കൃത്യമായി ശമ്പളം കൊടുക്കുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. 800 ബസുകള്‍ യാര്‍ഡുകളില്‍ കട്ടപ്പുറത്താണ്. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി നിന്നു പോകും. ആരെങ്കിലും നേതൃത്വം ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ ആസ്ഥിയും ബാധ്യതകളും ജൂണ്‍ 21 മുമ്പ് അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചു. നഷ്ടത്തിലായതിനാലാണ് എയര്‍ ഇന്ത്യ സര്‍ക്കാര്‍ വിറ്റത്. എന്നാല്‍ എയര്‍ ഇന്ത്യ വാങ്ങിയവര്‍ എങ്ങിനെയാണ് ലാഭത്തിലാക്കുന്നത്? നിലവിലെ അവസ്ഥയില്‍ വരാന്‍ പോകന്ന പദ്ധതികളും നഷ്ടത്തിലാകുമെന്ന് ജനം വിചാരിച്ചാലോയെന്നും കോടതി ചോദിച്ചു.കേസ് 21 ന് പരിഗണിയ്ക്കാനായി മാറ്റി.

Leave a Reply