Spread the love

രണ്ടാഴ്ച തിയറ്ററുകളിൽ മരയ്ക്കാർ മാത്രം ; കുഞ്ഞെൽദോ ആഗസ്ത് 27ന്

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് ഇൻഡോർ ചിത്രീകരണം പുനരാരംഭിച്ചിരുന്നു.
എന്നാൽ തിയറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്തയാഴ്ചയോടെ
ഇക്കാര്യത്തിലും തീരുമാനമാകും എന്നാണ് പ്രതീക്ഷ. ജൂലൈ അവസാനം നിബന്ധനകളോടെ
തിയറ്ററുകൾ തുറന്നേക്കും.

മരയ്ക്കാർ -അറബിക്കടലിന്‍റെ സിംഹം ആയിരിക്കും ആദ്യം റിലീസ് ചെയ്യുക.
ആഗസ്റ്റ് 12ന് ആണ് മോഹൻലാൽ- പ്രിയദർർശൻ കൂട്ടുകെട്ടിന്‍റെ ബ്രഹ്മാണ്ഡ ചിത്രം റിലീസ്
ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 100 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കൊവിഡ് നിബന്ധനകൾ അനുസരിച്ച് പകുതി സീറ്റിൽ മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക.
ഇത് വലിയ നഷ്ടമുണ്ടാക്കും.

ഈ സാഹചര്യത്തിൽ ആണ് രണ്ട് വർഷമായി കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുമ്പോൾ മറ്റ് ചിത്രങ്ങൾ
ഒന്നും റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. . ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷനും ,
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.
ആന്‍റണി പെരുമ്പാവൂരിനൊപ്പം സി.ജെ റോയിയും സന്തോഷ്.ടി.കുരുവിളയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മികച്ച ചിത്രത്തിന് ഉൾപ്പടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ മരയ്ക്കാറിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്ന ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
മോഹൻലാലിനൊപ്പം പ്രഭു, അർജുൻ, കിച്ച സുദീപ്, സുനിൽ ഷെട്ടി, മഞ്ജുവാര്യർ, കീർത്തി സുരേഷ്,
പ്രണവ് മോഹൻലാൽ, സുഹാസിനി, മുകേഷ്, നെടുമുടിവേണു, സിദ്ദിഖ് തുടങ്ങി ഒരു വലിയ താരനിര
തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം ആഗസ്ത് 27ന് ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ റിലീസ് ചെയ്യും.
മാത്തുക്കുട്ടി സംവിധാനം ചെയത് ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയനാണ് നായിക.
വിനീത് ശ്രീനിവാസൻ ആണ് ക്രിയേറ്റിവ് ഡയറക്ടർ. ഷാൻ റഹ്മാൻ ആണ് സംഗീതം.

Leave a Reply