സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലായിരുന്നു താരം സിനിമ പ്രവേശനം നടത്തിയത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയതുകൊണ്ട് തന്നെ തുടക്കകാലത്ത് സ്ക്രീൻ സ്പേസും അതുപോലെതന്നെ പ്രതിഫലവും വളരെ കുറവായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. ആദ്യകാലത്ത് വളരെ തുച്ഛമായ തുകയാണ് തനിക്ക് ലഭിച്ചിരുന്നത് 100 രൂപ. പലപ്പോഴും ഇതിന് മുഖം പോലും കണ്ടെന്ന് വരില്ലെന്നും പിന്നീട് ഇത് ഏറെക്കാലം 250 ആയി തുടർന്നു എന്നും ആണ് താരം പറഞ്ഞത്.
അതേസമയം സ്വന്തം നിശ്ചയദാർഢ്യത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും ഇന്ന് തമിഴ് മലയാളം സൗത്ത് ഇന്ത്യയും കടന്നു ബോളിവുഡിലും ഇന്ത്യക്ക് പുറത്തും വരെ എത്തിനിൽക്കുകയാണ് താരത്തിന്റെ പ്രശസ്തി. 100 രൂപ പ്രതിഫലം വാങ്ങിയിരുന്ന ജൂനിയർ ആർട്ടിസ്റ്റ് എന്നതിൽ നിന്നും ഒരു സിനിമയ്ക്ക് 21 കോടി രൂപ പ്രതിഫലം വരെ വാങ്ങുന്ന തിരക്കേറിയ താരമായി വിജയ് സേതുപതി മാറിക്കഴിഞ്ഞു.ഇപ്പോഴിതാ കരിയറിൽ വളരെ മോശം സമയം കടന്നുപോകുമ്പോൾ തന്നെ തേടിയെത്തിയ സിനിമ തന്റെ ജീവിതം മാറ്റി മറിച്ചതിനെ കുറിച്ച് പറയുകയാണ് വിജയ് സേതു പതി.
രണ്ട് വര്‍ഷത്തോളം താന്‍ ചെയ്ത സിനിമകള്‍ പലതും ഫ്‌ളോപ്പായിരുന്നെന്നും തന്റെ കാലം അവസാനിച്ചെന്ന് പലരും അഭിപ്രായപ്പെട്ടെന്നും പറഞ്ഞ താരം ആ സമയത്ത് തന്നെത്തേടി വന്ന ആ ഭാഗ്യ സിനിമ മഹാരാജയായിരുന്നുവെന്നും പറയുന്നു.ആ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അത് തന്റെ തിരിച്ചുവരവാണെന്ന് ഉറപ്പിച്ചിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് തന്നെ അതൊരു മികച്ച സിനിമയാകുമെന്ന് അറിയാമായിരുന്നെന്നും വിജയ് സേതുപതി പറയുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ഏറ്റവും മികച്ച സിനിമയുമായി പലരും മഹാരാജയെ കണക്കാക്കാറുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
ചിത്രം ഇന്ത്യക്ക് പുറമെ ചൈനയില്‍ അത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ലായിരുന്നെന്നും അതെല്ലാം തനിക്ക് സന്തോഷം തന്നെന്നും വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിന്റെ എല്ലാ വിജയത്തിനും കാരണം സംവിധായകന്‍ നിതിലാണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു