
ഓപ്പറേഷന്‍ പി.ഹണ്ടിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 10 പേര്‍ പോലീസ് പിടിയില്‍.
ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പിടിയിലായവരില്‍ ഉന്നത പ്രൊഫഷണല്‍സും ഉള്‍പ്പെടുന്നു. റെയ്ഡില്‍ 186 ഉപകരങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ച്ചയായ റെയ്ഡ് ശിശുക്കളുടെ നഗ്നദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം കുറയ്ക്കാനായി.
⭕നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷംവരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.